ഒന്നു മുതൽ ഒമ്പതു വരെ വിദ്യാർഥികളുടെ പഠന നിലവാരം വിലയിരുത്തി ഗ്രേഡ്
തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തില്‍ ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാനക്കയറ്റം നല്‍കുമെങ്കിലും കുട്ടികള്‍ക്ക് വര്‍ഷാന്ത വിലയിരുത്തല്‍ അടിസ്ഥാനമാക്കി ഗ്രേഡ് നല്‍കും. വര്‍ഷാന്ത വിലയിരുത്തല്‍ പൂര്‍ത്തിയാക്കി പ്രൊമോഷന്‍ പട്ടിക മേയ് 20-നകം പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുക. വീഡിയോക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയ്യാറാക്കിയ പഠനക്കുറിപ്പുകളും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള മികവും പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, യൂണിറ്റ് വിലയിരുത്തല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നല്‍കുക.
പഠനമികവുരേഖ കാര്‍ഡ് രൂപത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇത് വിലയിരുത്തിയാണ് ഗ്രേഡ് നല്‍കുക. കുട്ടികള്‍ക്കാവശ്യമായ പഠനപിന്തുണ ഉറപ്പാക്കാനാണ് ഇത്. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി ആസൂത്രണംചെയ്യും. ഏപ്രില്‍ 24-നകം എസ്‌ആര്‍ജി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി അടുത്ത അധ്യയനവര്‍ഷത്തെ കാര്യങ്ങള്‍ ആസൂത്രണംചെയ്യും

No comments