Breaking News

കാഞ്ഞങ്ങാടിൻ്റെ മുഖച്ചായ മാറ്റും - പി വി സുരേഷ്


വികസന മുരടിപ്പിൽ ഉഴലുന്ന കാഞ്ഞങ്ങാടിൻ്റെ സർവ്വതോന്മുഖമായ വികസനത്തിനായിരിക്കും തൻ്റെ ആത്മാർത്ഥമായ പരിശ്രമങ്ങളെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി സുരേഷ് .


ഐങ്ങോത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. കുടുംബ സംഗമം കെ പി സി സി സെക്രട്ടറി എം.അസ്സിനാർ ഉദ്ഘാടനം ചെയ്തു.
ബൂത്ത് വൈസ് പ്രസിഡണ്ട് അഡ്വ.മാത്യു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് തോമസ് മാസ്റ്റർ, സുധാകരൻ മoത്തിൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഇസ്മായിൽ ചിത്താരി, ഷാർജ
യൂത്ത് വിംഗ് ട്രഷറർ സതീശൻ ആവിയിൽ, ഇസ്മായിൽ പടന്നക്കാട്, നീധീഷ് യാദവ്, ഡോ.ദിവ്യ, സജിനി സുധീരൻ തുടങ്ങിയവർ സംസാരിച്ചു.

No comments