Breaking News

കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുന്നു; ഇ.ചന്ദ്രശേഖരൻ


 

കാഞ്ഞങ്ങാട്: കർഷകർ, തൊഴിലാളികൾ, യുവാക്കൾ, മത ന്യൂന പക്ഷങ്ങൾ എന്നിവരെ വഞ്ചിച്ച ബി.ജെ.പി കേരളത്തിൽ ജനങ്ങളുടെ മുമ്പിൽ മുതലക്കണ്ണീരൊഴുക്കുന്നു.രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കോപ്പ് കൂട്ടുന്നുവെന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു.കാഞ്ഞങ്ങാട് ഇടതുപക്ഷ മുന്നണി യോഗത്തിൽ അഭിസംബോധചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വാക്കുപാലിക്കുന്ന സർക്കാരാണ് ഇടതു പക്ഷ സർക്കാർ. തൊഴിൽ സുരക്ഷ, കർഷക ക്ഷേമ ബോർഡ്, കർഷകർക്ക് പെൻഷൻ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് പതിനായിരം കോടി രൂപ. ഇങ്ങനെ കേരളത്തിൽ ഹൃദയപക്ഷമായി ഇടതുപക്ഷം മാറിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു. യോഗത്തിൽ സി.കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.

No comments