18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് സൗജന്യം; ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ്
വാക്സിന് സൗജന്യമായി നല്‍കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് വാക്സിന് എല്ലാവര്ക്കും സൗജന്യമായി ലഭിക്കും. മെയ് ഒന്നു മുതലാണ് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ വാക്സിനേഷന് രജസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
സംസ്ഥാനത്ത് എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 18 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടു ഡോസ് വാക്സിനും സൗജന്യമായി നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. അതേസമയം കേരളം ഒരു കോടി ഡോസ് വാക്സിന് വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചു.
ഇത് ഒന്ന്സം തിരുത്തി എഴുതുക. സ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് സൗജന്യമായി നല്‍കും.
ReplyDelete