വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ജാഗ്രതാ യോഗം ചേർന്നു
ഭീമനടി: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ നിയന്ത്രണം ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി കോവിഡ്19 ജാഗ്രതാ യോഗം ചേർന്നു. മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.
അതിവ്യാപനത്തിൻറെ രണ്ടാംതരംഗത്തിന്റെ ഘട്ടത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവയിൽ ജാഗ്രവത്തയ ഇടപെടൽ അനിവാര്യമായി വരുന്ന നാളുകളാണ് മുന്നിൽ, നല്ല ഇടപെടലുകൾ ശക്തമായി തുടരണമെന്നും യോഗം ത്തിൽ തീരുമാനമായി.
വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക.
എല്ലാ സമയത്തുംവൃത്തിയുള്ള ഫെയ്സ് മാസ്ക് ധരിക്കുക.
കൈകൾ വൃത്തിയായി(സാനിറ്റൈ സ് )സൂക്ഷിക്കുക.
10വയസ്സിന് താഴെയുള്ള കുട്ടികളും, 60 വയസ്സ് കഴിഞ്ഞവരും അടിയന്തിര സാഹചര്യങ്ങളിലല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്.
ആരാധനാലയങ്ങളിൽ കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ,
വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പരമാവധി നൂറിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കുവാൻ പാടുള്ളൂ . ചടങ്ങിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
മറ്റ് സ്ഥലങ്ങളിൽനിന്ന് വരുന്നവർ ക്വാറന്റൈൻ നിൽക്കുന്ന ഉണ്ടെന്ന് വാർഡ് തല സമിതി ഉറപ്പുവരുത്തണം.
രോഗ സാധ്യത ഉളളവർ നിർബന്ധമായുംകോവിഡ് ടെസ്റ്റ് നടത്തുക.
.നിർദ്ദേശിക്കപ്പെട്ട മുഴുവൻ ആളുകളും വാക്സിൻ എടുത്തു എന്ന് വാർഡ് സമിതികൾ ഉറപ്പ് വരുത്തണം
1ഓഫീസുകൾ,വ്യാപാര സ്ഥാപനങ്ങൾ വരുന്നവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം
ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക. പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ അധ്യക്ഷം വഹിച്ചു. ചിറ്റാരിക്കാൽ എസ്.ഐ സത്യൻ ,സെക്രട്ടറി വിനോദ് കുമാർ ,ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ,ടി.കെ. സുകുമാരൻ പ്രസംഗിച്ചു.

No comments