Breaking News

യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ , പഞ്ചായത്ത് പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി


യുവമോർച്ച കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ,പഞ്ചായത്ത് പരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി. കാരാട്ട്, പുലിയും കുളം, കുമ്പളപ്പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ നടന്ന പരിപാടിയിൽ BJP പഞ്ചായത്ത് ജനറൽ സെക്രട്ടറി  ബാബു പുതുക്കുന്ന്,നിഷാദ് കുമ്പളപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

യുവ മോർച്ച പഞ്ചായത്ത് പ്രസിഡൻറ് കിരൺ രാജ്, ജനറൽ സെക്രട്ടറി സ്വരാജ്, വൈ. പ്രസിഡൻ്റ് വിപിൻ പുലിയംകുളം, ജിഷ്ണു ,രാഹുൽ ,ഉമേഷ്, രതീഷ് പ്ലാത്തടം എന്നിവരും കൂടെയുണ്ടായിരുന്നു'

No comments