Breaking News

ബളാൽ, വെസ്റ്റ്എളേരി പഞ്ചായത്തുകൾക്ക് കെഎസ്ടിഎ പൾസ് ഓക്സീമീറ്ററുകൾ വിതരണം ചെയ്തു


വെള്ളരിക്കുണ്ട്: കെ.എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്തിലേക്കായി പൾസ് ഓക്സീമീറ്ററുകൾ വിതരണം ചെയ്തു. സംസ്ഥാന വ്യാപകമായി ഒരു കോടി രൂപയുടെ പൾസ് ഓക്സീമീറ്റർ നൽകുന്നതിൻ്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. കെ.എസ് ടി എ കാസർഗോഡ് ജില്ലാ എക്സി കമ്മറ്റിയംഗം പി എം ശ്രിധരൻ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാമോഹനന്  കൈമാറിയാണ് വിതരണം നിർവഹിച്ചത്. വൈസ് പ്രസിഡൻ്റ് പിസി ഇസ്മയിൽ , വാർഡ് മെമ്പർ ടി വി രാജീവൻ , പി ബാബുരാജ് , കെ വസന്തകുമാർ , ഷൈജു സി , ജിതേഷ് സി , ബിജു എം , പ്രസാദ് പി കെ എന്നിവർ സംസാരിച്ചു.


കെ.എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബളാൽ ഗ്രാമ പഞ്ചായത്തിലേക്കായി പൾസ് ഓക്സീമീറ്ററുകൾ വിതരണം ചെയ്തു. കെ.എസ് ടി എ കാസർഗോഡ് ജില്ലാ എക്സി കമ്മറ്റിയംഗം പി ബാബുരാജ് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയത്തിന് കൈമാറിയാണ് വിതരണം നിർവഹിച്ചത്. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദർ , പി എം ശ്രിധരൻ , കെ വസന്തകുമാർ , ജിതേഷ് സി , ബിജു എം എന്നിവർ സംസാരിച്ചു.

No comments