Breaking News

കോവിഡ് 19 നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിന് ഈസ്റ്റ് - എളേരി പഞ്ചായത്തിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ


കോവിഡ് 19 നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിന് ഈസ്റ്റ് - എളേരി പഞ്ചായത്തിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ .


1.RTPCR ടെസ്റ്റ്‌ ചെയ്യാത്ത വ്യാപാരികളെ നാളെ (5. 5 . 2021 ) മുതൽ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കുന്നതല്ല

2. സർക്കാർ ഉത്തരവു പ്രകാരം തുറക്കുവാൻ അനുവാദമുള്ള സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തിക്കുവാൻ അനുവദിക്കുകയുള്ളൂ.

3. കടകളിലേക്ക് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്കും RTPCR ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

4. ഓട്ടോ റിക്ഷകൾ ടൗണിലോ റോഡരുകിലോ പാർക്ക് ചെയ്ത് സർവ്വീസ് നടത്തുവാൻ അനുവദിക്കുന്നതല്ല. ഫോൺ മുഖേന പൊതുജനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് സർവീസ് നടത്താവുന്നതാണ്.

5. എല്ലാ വാർഡുകളിലേയും ജാഗ്രതാ സമിതികൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ , ആരോഗ്യ വകുപ്പ് പ്രതിനിധി, മാഷ് വളണ്ടിയർമാർ , RRT പ്രവർത്തകർ എന്നിവരെ  ഉൾപ്പെടുത്തിമെയ് 5,6 തീയതികളിലായി യോഗം ചേരേണ്ടതും വാർഡ് തലത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് മൈക്രോ ടീമുകൾ രൂപീകരിക്കേണ്ടതുമാണ്. 

6. FHC യിലെ വാക്സിനേഷൻ സുഗമമാക്കുന്നതിന്  ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും RRT വളണ്ടിയർമാരുടെയും സേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു.

 ചിറ്റാരിക്കാൽ , കമ്പല്ലൂർ , കടുമേനി, നല്ലോംപുഴ സ്റ്റാൻഡുകളിലെ ഓട്ടോ റിക്ഷ ഡ്രൈവർമാരിൽ 5 പേർ വീതം 6.5.2021 തീയതി  RTPCR ടെസ്റ്റ് നടത്തേണ്ടതാണ്. ടെസ്റ്റ് ചെയ്യേണ്ട ഡ്രൈവർമാരുടെ പേരുവിവരം ബന്ധപ്പെട്ട സ്റ്റാൻഡിന്റെ ചുമതലയുള്ള പ്രതിനിധികൾ 5. 5 . 2021 ന് മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതാണ്.

No comments