Breaking News

എളേരിത്തട്ടിൽ കെ.പി.ജെ.എസ് നേതൃത്വത്തിൽ കോവിഡ് ജാഗ്രതാ കർമ്മസേന രൂപീകരിച്ചു


എളേരിത്തട്ട് : കേരള പട്ടികജന സമാജം യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോവിഡ് ജാഗ്രതാ കർമ്മസേന രൂപീകരിച്ചു. ഓൺലൈനിലൂടെയാണ് യോഗം ചേർന്നത്.

 സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിനായി   ഭാരവാഹികളെ തെരെഞ്ഞെടുത്തു. രക്ഷാധികാരി തെക്കൻ സുനിൽകുമാർ , ചെയർമാൻ നന്ദകുമാർ എളേരിത്തട്ട്. വൈസ് ചെയർമാൻ ഹരികൃഷ്ണൻ എളേരിത്തട്ട് , കൺവീനർ രാജേഷ് മഞ്ഞളംബര കാഞ്ഞങ്ങാട്, ജോയിൻ്റ് കൺവീനർ രാജേഷ് അത്തിക്കോത്ത്. ട്രഷറർ രാജീവൻ എളേരിത്തട്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 മെമ്പർ മാർ ജാഗ്രതാ കർമ്മസേനയിലുണ്ട്. പട്ടികജാതി- വർഗ്ഗ കോളനികളിൽ കോവിഡും ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൻ സഹായം ആവശ്യമുള്ളവർ 9605568566 9656727651 80 86 548127 83 30087579 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇതിനോടകം നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ സേന നൽകി കഴിഞ്ഞു.

No comments