Breaking News

കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം



2020-21 വർഷത്തെ നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് (NQAS) അവർഡ് 100ൽ 99% മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം നിലനിർത്തി.




സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലായി നടത്തുന്ന പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന സ്കോർ ആണ് ഇതിന് മാനദണ്ഡം.

രോഗീപരിചരണം ,ഫാർമസി സേവനം, ലാബ് സേവനം, പൊതുജനാരോഗ്യ ഇടപെടൽ, ഭരണനിർവ്വഹണം എന്നീ തലങ്ങളിലെ വിവിധ മേഖലകളിൽ നടത്തുന്ന സൂക്ഷ്മപരിശോധയിലൂടെയാണ് സ്കോർ ലഭിക്കുന്നത്.




ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച 12 സ്ഥാപനങ്ങളും കേരളത്തിലാണ്. അതിൽ 99% മാർക്ക് ലഭിച്ച് ഒന്നാം സ്ഥാനത്താണ് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം .

വിജയികൾക്ക് ഓരോ വർഷവും 2 ലക്ഷം രൂപ സ്ഥാപനത്തിൻ്റെ വികസനത്തിനായി സർക്കാർ അനുവദിക്കും.




ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതികളിൽ ആരോഗ്യമേഖലയിൽ നൂതനമായ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്.

ഈ നേട്ടം തുടർന്നും നിലനിർത്തി കൊണ്ടുപോകാനുള്ള ശ്രമം തുടരുമെന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ പറഞ്ഞു.

No comments