Breaking News

അഖില ഭാരതീയ അയ്യപ്പ പ്രചാരസഭയും സേവാഭാരതിയും സംയുക്തമായി പ്രതിരോധമരുന്ന് വിതരണം നടത്തി


കനകപ്പള്ളി : അഖില ഭാരതീയ അയ്യപ്പ പ്രചാരസഭയുടെ കാസറഗോഡ് യൂണിറ്റും സേവാഭാരതി കനകപ്പള്ളി യൂണിറ്റും സംയുക്തമായി ചേർന്നുകൊണ്ട് കനകപ്പള്ളി, ഏറാൻചിറ്റ, കല്ലഞ്ചിറ ഭാഗങ്ങളിലെ 40- ലധികം വീടുകളിൽ; കോവിഡ്, അതുപോലെ സമൂഹത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന മറ്റു വൈറസ് രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഹോമിയോപതിക് ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു. സതീഷ് പി, രാംദാസ് പി, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരുന്ന് വിതരണം.

No comments