ശക്തമായ മഴയിൽ മാലോം പടയംകല്ലിൽ വീട് തകർന്നു
മാലോം :ശക്തമായ മഴയിൽ മാലോം പടയം കല്ലിൽ വീട് തകർന്നു. പടയം കല്ല് മലമുകളിൽ താമസിക്കുന്ന കുട്ട്യാട്ട് രാഘവൻ എന്ന കുണ്ടാരം രാഘവന്റെ മൺകട്ട കൊണ്ട് നിർമ്മിച്ച വീടാണ് തകർന്നത്. മഴയിൽ വെള്ളം ഒലിച്ചിറങ്ങി മൺ കട്ടകൾ നനഞ്ഞതിനെ തുടർന്നാണ് വീടിന്റെ ഒരുഭാഗം തകർന്നത്.
വിവര മറിഞ്ഞു സ്ഥലത്തെത്തിയ വാർഡ് മെമ്പർ അലക്സ് നെടിയകാല രാഘവനെയും കുടുംബത്തെയും അടുത്തുള്ള ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
No comments