കോവിഡ് വ്യാപനം രൂക്ഷമായ വെള്ളരിക്കുണ്ട് ആവുളക്കോട് കോളനിയിൽ പട്ടികവർഗ വികസന വകുപ്പ് ഭക്ഷ്യധാന്യ കിറ്റ് നൽകി
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമായ ആവുളക്കോട് കോളനി പ്രദേശം കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ പട്ടികവർഗ വികസന വകുപ്പ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി എസ്.ടി പ്രമോട്ടർ രവീന്ദ്രൻ കുറുക്കുട്ടി പൊയിലിന് കിറ്റ് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.ശാന്ത, വാർഡ് മെമ്പർ സിൽവി ജോസഫ്, ഏ.ആർ രാജു, മാഷ് പ്രതിനിധികളായ സുകുമാരൻ മാസ്റ്റർ, ദീപ പ്ലാക്കൽ, ആശാ വർക്കർ സരോജിനി, സുരേഷ് ഇ.വി എന്നിവർസംസാരിച്ചു. ട്രൈബൽ ഓഫീസർ ബാബു സ്വാഗതവും, പി.എം.ശ്രീധരൻ നന്ദിയും പറഞ്ഞു.
No comments