Breaking News

മാലോം എടക്കാനത്ത് അറവ് മാലിന്യങ്ങൾ കിണറ്റിൽ തള്ളിയതായി പരാതി



 




വെള്ളരിക്കുണ്ട് : കോഴിക്കടകളിൽ നിന്നുമുള്ള അറവു മാലിന്യങ്ങൾ കിണറ്റിൽ തളളിയതായി പരാതി. മാലോം ദർഘാസ് എടക്കാനത്ത് വെസ്റ്റ് എളേരി പഞ്ചായത്ത് മുൻ മെമ്പർ പരേതനായ കെ.ജെ ടോമി
യുടെ പേരിലുള്ള രണ്ടേക്കർ കൃഷിയിടത്തിലെ കിണറ്റിലാണ് സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ അറവ് മാലിന്യങ്ങൾ തള്ളിയത്. ടോമിയുടെ ഭാര്യ ഗ്രേസി വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. ഈ സ്ഥലത്തിന്റെ താഴ്ഭാഗത്ത് പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ കിണറ്റിലേക്കും മലിന ജലമൊഴുകിയെത്തി പ്രദേശമാകെ ദുർഗന്ധം പടർന്നിരിക്കുകയാണ്. മലയോര മേഖലയിൽ വ്യാപകമായി ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യത്തിന്റെ ദുർഗന്ധം പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

No comments