കോവിഡ് വ്യാപനം രൂക്ഷമായി രോഗികൾ വർദ്ധിച്ച പ്രദേശങ്ങളിലേക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളി യൂണിയൻ
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമായ വെള്ളരിക്കുണ്ട് മങ്കയം ചാലിങ്കര കോളനിയിലും പ്രദേശത്തെ മറ്റ് കുടുംബങ്ങളിലും ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് രാജീവൻ, ബെന്നി,റോയി,അബ്ദുൾ ബഷിർ, സുകേഷ്, എന്നിവർ സംബന്ധിച്ചു.
No comments