Breaking News

കോവിഡ് പ്രതിരോധത്തിന് 2000 ഓക്സിമീറ്റർ വാങ്ങിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനം


കാസർകോട് ജില്ലയിൽ ജില്ലാ പഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഓക്സിജൻ പ്ലാൻ്റിനുള്ള നടപടികൾ ത്വരിതഗതിയിലാക്കും. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

കോവിഡ് പ്രതിരോധത്തിന് 2000  ഓക്സിമീറ്റർ  വാങ്ങിക്കാൻ തീരുമാനിച്ചു.

.ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കും.

ആർദ്രം ബിൽഡിംഗ് കോവിഡ് വാർഡാക്കി മാറ്റാൻ 8.5 ലക്ഷം രൂപയുടെ Oxygen സക്ഷൻ ലൈൻ സ്ഥാപിക്കാനും തീരുമാനിച്ചു.  7.5ലക്ഷം രൂപയുടെ വാട്ടർ കണക്ഷൻ എസ്റ്റിമേറ്റ് അംഗീകരിച്ചു.

.സ്പിൽ ഓവർ പദ്ധതികൾക്ക് അംഗീകാരം നൽകലും , പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതി അംഗീകാരം വാങ്ങലും 15 ന് തീരുമാനിക്കും.

ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസിനു വേണ്ടി Dpc തയ്യാറാക്കിയ പദ്ധതി ചർച്ച ചെയ്ത് ജില്ല പഞ്ചായത്ത് വിഹിതം അനുവദിക്കുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ,  സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ. ശകുന്തള, ഗീതാകൃഷ്ണൻ, സരിത എസ് എൽ, ഷനോജ് ചാക്കോ .ജില്ലാ പഞ്ചായത്തംഗങ്ങൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാർ നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു.

No comments