ബളാൽ പഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഡൊമിസലറി കെയർ സെൻ്ററിന് വെള്ളരിക്കുണ്ട് ടീം ഏ.കെ.ജി നഗറിൻ്റെ കൈത്താങ്ങ്..
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽ സൗകര്യമില്ലാത്ത കോവിഡ് രോഗികൾക്ക് ക്വാറൻ്റൈൻ സൗകര്യത്തിനായി ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് എലിസബത്ത് കോൺവൻ്റ് സ്ക്കൂളിൽ ആരംഭിക്കുന്ന ഡൊമിസലറി കെയർ സെൻ്ററിലേക്ക് ടീം ഏ.കെ.ജി നഗർ സഹായഹസ്തവുമായി എത്തി. 50 രോഗികളെ താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ബളാൽ പഞ്ചായത്ത് നിയോഗിച്ച വളണ്ടിയേഴ്സിൻ്റെ സേവനം ഇവിടെ ലഭ്യമാകും. കോവിഡ് കെയർ സെൻ്ററിലേക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ ഏതാനും സാധനങ്ങൾ ആവശ്യമുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അറിയിച്ചതിനെ തുടർന്നാണ് ബക്കറ്റ്, ബഡ്ഷീറ്റ്, പുതപ്പ്, തലയിണ തുടങ്ങി ഏഴായിരത്തോളം രൂപയുടെ സാധനങ്ങൾ ടീം എ.കെ.ജി നഗർ എത്തിച്ച് നൽകിയത്.
ടീം ഏ.കെ.ജി നഗറിനെ പ്രതിനിധീകരിച്ച് രഘുവരൻ എസ്.കെ, മണികണഠൻ പുല്ലായ്ക്കൊടി, എന്നിവർ ചേർന്ന് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന് സാധനങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു, വെള്ളരിക്കുണ്ട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ, ഹെൽത്ത് ഇൻസ്പക്ടർ അജിത്.സി.ഫിലിപ്പ് എന്നിവർ സംബന്ധിച്ചു.
No comments