ഒറ്റപ്പെടലിൻ്റെ വിരസത മറന്ന്.. സ്നേഹസല്ലാപം പങ്കുവച്ച്.. വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങൾ
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരങ്ങളിലും മറ്റു വയോജന കേന്ദ്രങ്ങളിലും ഒറ്റപ്പെട്ട് കഴിയുന്ന അന്തേവാസികള്‍ക്ക് സാന്ത്വനമേകാന്‍ കാസര്‍കോട് ജില്ലയില്‍ ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും സാമൂഹ്യ സുരക്ഷ മിഷനും സംഘടിപ്പിച്ച 'സ്‌നേഹ സല്ലാപം പരിപാടി ഇന്ന് വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവനിൽ വച്ച് ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഗാന്ധിഭവനിലെ അന്തേവാസികൾ പ്രശസ്തരുമായി സ്നേഹ സല്ലാപം പങ്കുവച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ
ഇടുക്കി ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ വി.ജെ ബിനോയി മുഖ്യാഥിതിയായി. ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കോഡിനേറ്റർ ജിഷോ ജയിംസ് സ്വാഗതം പറഞ്ഞു.
ദേവിക മോൾ, സായി പ്രകാശ് എന്നിവർ അഥിതികളായി പങ്കെടുത്തു. ഡോ.ആർ സതീഷ് കുമാർ, സണ്ണി മങ്കയം, സഹദേവൻ എന്നിവർ സംസാരിച്ചു. ഭരതൻ മാസ്റ്റർ നന്ദി പറഞ്ഞു.
No comments