കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ഈസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് കോവിഡ് വാർറൂമും ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിച്ചു
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. വാർഡുതല ജാഗ്രതാ സമിതികൾ സജീവമാക്കിയതിനോടൊപ്പം ഓരോ വാർഡിലും 4വീതം ഉപസമിതികളും രൂപീകരിച്ചു. ഓരോ വാർഡിലും മൈക്രോ സെക്ടറുകൾ രൂപീകരിച്ചു. ഓരോ മൈക്രോ സെക്ട്ടറിന്റെയും നിരീക്ഷണം ഓരോ ഉപസമിതിക്ക് കൈമാറി.
പഞ്ചായത്തിലെ 4 വീതം വാർഡുകളെ സംയോചിപ്പിച്ചു മേഖലകളാക്കിയും തിരിച്ചു. മേഖലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഒരു കോർഡിനേറ്റരുടെ കീഴിൽ മേഖലാ കമ്മിറ്റികളും രൂപീകരിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പഞ്ചായത്തിൽ കോവിഡ് വാർ റൂമും ഹെൽപ് ഡെസ്കും പ്രവർത്തനം ആരംഭിച്ചു. ജിജോ പി ജോസഫിന്റെ നേതൃത്വത്തിൽ 7 പേരടങ്ങുന്ന സംഘം വാർ റൂമിന്റെയും ഹെൽപ് ഡെസ്കിന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
ഈസ്റ്റ് എളേരി പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ച വാർ റൂമിന്റെയും ഹെൽപ് ഡെസ്കിന്റെയും ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജെയിംസ് പന്തമാക്കൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉമേഷ്, പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് മുത്തോലി, ജിജോ പി ജോസഫ്, കെ സി സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ പി എ. തുടങ്ങിയവർ പങ്കെടുത്തു.
No comments