വെള്ളരിക്കുണ്ടിലെ കോവിഡ് ഡൊമിസിലറി സെന്ററിലേക്ക് അരലക്ഷത്തോളം സഹായധനം നൽകി 'ബളാൽ നമ്മുടെ ഗ്രാമം' കൂട്ടായ്മ
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ടിൽ ആരംഭിക്കുന്ന കോവിഡ് ഡോമിസി ലറി സെന്ററിലേക്ക് ആവശ്യമായ സാധന സമഗ്രഹികൾ വാങ്ങാൻ ബളാൽ നമ്മുടെ ഗ്രാമം വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങൾ അരലക്ഷം രൂപ യോളം നൽകി മാതൃകയായി..
കോവിഡ് വ്യാപനം ബളാൽ പഞ്ചായത്തിലും രൂക്ഷ മാകുന്ന സാഹചര്യത്തിലാണ് ബളാൽ നമ്മുടെ ഗ്രാമം വാട്സപ്പ് ഗ്രൂപ്പ് പ്രവർത്തകർ പഞ്ചായത്തിന് കൈതാങ്ങ് ആകുവാൻ കൈ കോർത്തത്.
കൂലി തൊഴിലാളി മുതൽ സർക്കാർ ഉദ്യോഗസ്ഥൻ മാരും വീട്ടമ്മ മാരും കൃഷി ക്കാരും, പ്രവാസികളും, വ്യാപാരികൾ, ടാക്സി തൊഴിലാളികൾ ഉള്ള വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്വരൂപ്പിച്ച 46,000 രൂപ ബളാൽ നമ്മുടെ ഗ്രാമം പ്രവർത്തകരായ ടിജോ കപ്പലുമാക്കൽ, ബഷീർ എൽ. കെ,ജോമോൻ കൊച്ചമ്പഴത്തിൽ, എബിൻ തേക്കുംകാട്ടിൽ എന്നിവർ ചേർന്ന് കോവിഡ് മാനദണ്ടങ്ങൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന് കൈമാറി..
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, മെഡിക്കൽ ഓഫീസർ രാജശ്രീ, ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പ്, പഞ്ചായത്ത് സെകട്ടറി കെ. അബ്ദുൽ റഷീദ്, കോവിഡ് വാർ റൂം വളണ്ടിയർ ലിബിൻ ആലപ്പാട്ട്, സാവിയോ പുത്തൻപുര, പഞ്ചായത്ത് മെമ്പർ ടി. അബ്‌ദുൾഖാദർ എന്നിവർ സന്നിഹിതരായി...
രണ്ടു ദിവസം കൊണ്ടാണ് ഇത്രയും തുക ഇവർ സ്വരൂപ്പിച്ചത്.കോവിഡ് രോഗ വ്യാപനം രൂക്ഷ മാവുകയാണെങ്കിൽ ഏത് തരത്തിലുള്ള സന്നദ്ധ പ്രവർത്തനത്തിനും തങ്ങൾ തയ്യാറാണ് എന്ന് പ്രവർത്തകർ പഞ്ചായത്തിനെ അറിയിച്ചു...
കാസർകോട് ജില്ലയിൽ തന്നെ ഒരുഗ്രാമത്തിന്റെ പേരിൽ ഉള്ള ബളാൽ നമ്മുടെ ഗ്രാമം വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങൾ ജീവ കാരുണ്യ പ്രവർത്തങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. രണ്ട് ഗ്രൂപ്പ് കളിൽ ആയി ഏകദേശം 400 അംഗങ്ങൾ ഉള്ള ഈ വാട്സപ്പ് ഗ്രൂപ്പ് ഇതിനകം നിർധന രോഗികൾക്ക് 19 ലക്ഷം രൂപയോളം കൈമാറി യിട്ടുണ്ട്.
No comments