Breaking News

കോവിഡ് രോഗികൾക്ക് കൈത്താങ്ങ്; പരപ്പ പ്രതിഭാനഗറിലെ സുഭാഷ് അടിയോടി 25,000 രൂപ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിക്ക് കൈമാറി


പരപ്പ: രണ്ടാം ഘട്ടത്തിലെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾക്ക്  കൈത്താങ്ങായി പരപ്പ പ്രതിഭാനഗറിലെ സുഭാഷ് അടിയോടി ഇരുപത്തി അയ്യായിരം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവിയെ ഏല്പിച്ചു.

 കോവിഡ് രോഗികളെ പാർപ്പിക്കാൻ പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഒരുക്കുന്ന കോറൻ്റൈൻ സെൻ്ററിൽ പി.പി.കിറ്റ്, സാനിട്ടൈസർ, മാസ്ക്, ഭക്ഷണ ആവശ്യത്തിന് അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനാവശ്യമായ തുക നല്കിയത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച്.അബ്ദുൾനാസർ,  കോറൻ്റൈൻ സെൻ്റർ കമ്മറ്റി കൺവീനർ എ.ആർ.രാജു,വി ബാലകൃഷ്ണൻ, വളണ്ടിയർ വി സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.

No comments