Breaking News

ജില്ലയിലെ ഓക്സിജൻ പ്രതിസന്ധി: അടിയന്തിര നടപടി വേണമെന്ന് എം.പി രാജ്മോഹൻ ഉണ്ണിത്താൻ


കാസർഗോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ  ഗുരുതരമായ ഓക്സിജൻ ക്ഷാമം ഉണ്ടായ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, മുഖ്യമന്ത്രിക്കും ചീഫ് സെക്രെട്ടറിയ്ക്കും കത്തയച്ചു.  മംഗലാപുരത്തുനിന്നും പറശ്ശിനിക്കടവ് ബാൽക്കോ എയർ പ്രോഡക്ട് ലിമിറ്റഡ്ൽ നിന്നുമാണ് ഓക്സിജൻ ലഭിച്ചു കൊണ്ടിരുന്നത്. മംഗലാപുരത്തു നിന്നുള്ള വിതരണം പൂർണ്ണമായും നിലച്ചിരിക്കുന്നു.ബാൽക്കോയിൽ നിന്നുള്ള വിതരണം തീർത്തും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി ഇടപെട്ട് ഓക്സിജൻ ക്ഷാമം പരിഹരിക്കണമെന് എം.പി കത്തിൽ ആവശ്യപ്പെട്ടു.

No comments