അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് വാഹന ഡ്രൈവർമാർക്ക് ആവശ്യമായ സഹായം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് കുടുങ്ങി കിടക്കുന്നവയിൽ കാസർഗോഡ് കണ്ണൂർ ജില്ലകളിൽ നിന്നുള്ള ബസുകളും
അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുമായി പോയി ലോക് ഡൗൺ മൂലം അവിടെ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഗതാഗത സെക്രട്ടറി ശ്രീ ബിജു പ്രഭാകർ ഐ എ എസ് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജില്ലാ അധികാരികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുകയും അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്തുത വാഹനങ്ങൾക്ക് തിരിച്ച് വരുന്നതിന് ആവശ്യമായ സെപ്ഷ്യൽ പെർമിറ്റ് ഓൺലൈനായി എടുക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്, ഈ സൗകര്യം പല ബസ് ഉടമകളും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
RTO ഉദ്യോഗസ്ഥർ പ്രസ്തുത വാഹന ഉടമകളുമായി നിരന്തര സമ്പർക്കത്തിലാണ്. എല്ലാ ആർ.ടി. ഓഫീസിലും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ഈ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതാത് ജില്ലയിലെ വാഹന ഉടമകൾക്ക് /ജീവനക്കാർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ട് പെർമിറ്റ് സംബന്ധിയായ സഹായം തേടാവുന്നതാണ്. സംസ്ഥാന തലത്തിൽ പ്രസ്തുത പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീ. പ്രമോജ് ശങ്കർ IOFS നെ ചുമതലപ്പെടുത്തിയതായി ടാൻസ്പോർട്ട് കമ്മീഷണർ ശ്രീ.എം.പി. അജിത് കുമാർ ഐ പി എസ് അറിയിച്ചു.
👉Nodal Officers for Assam Stranded Vehicles
1. തിരുവനന്തപുരം -Rajeev B, MVI
9447360143
2 .കൊല്ലം - Sreekunar.D,MVI
9446314787
3. പത്തനംതിട്ട- Ajaikumar-MVI
9847359316
4. കോട്ടയം - Shine GS, Amvi
9497024546
5. ആലപ്പുഴ - Premjith, Amvi
9526291269
6.ഇടുക്കി - Sameer.PA, MVI
9447132172
7.എറണാകുളം - Arun CD,MVI
9446531110
8.തൃശ്ശൂർ - Fenil James,MVI
8111895000
9.പാലക്കാട് -Manojkumar,MVI
9495362232
10.മലപ്പുറം - Ajithkumar,MVI
9446155012
11.കോഴിക്കോട് - SuneehPuthiyaveettil, MVI
9539101874
12.വയനാട് - Suneesh.P, MVI
9846989177
13.കണ്ണൂർ - RejiKuriakose,MVI
9446988978
14.കാസർഗോഡ് -Sudhakaran,MVI
9447689929
15. ആറ്റിങ്ങൽ - Dineshkeerthy,MVI
8129411999
16.മൂവാറ്റുപുഴ -Abraham-MVI
9447465663
17. വടകര -Ragesh,AMVI
9447354766
No comments