ബദിയടുക്കയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം
ബദിയടുക്ക: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബദിയടുക്ക കന്യാന സ്വദേശി അബ്ദുല്‍ റസാഖ് (32) മരിച്ചു. ബദിയടുക്ക ടൗണിലെ പഴയകാല മത്സ്യ വ്യാപാരി കല്ലായം ഹസൈനാറിന്റെ മകനാണ്. ബൈക്കിലുണ്ടായിരുന്ന കുമ്പഡാജെയിലെ സഞ്ജീവിനെ (25) അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടര മണിയോടെ ബദിയടുക്ക പിലങ്കട്ട വളവിലെ മില്ലിനടുത്താണ് അപകടം. കൂട്ടിയിടിയില്‍ ബൈക്കും ബുള്ളറ്റും പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ റസാഖിനെയും സഞ്ജീവനെയും ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആംബുലന്‍സില്‍ മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും റസാഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ബീഫാത്തിമ. ഭാര്യ: സാജിദ (കുഞ്ചാര്‍). മക്കളില്ല. സഹോദരങ്ങള്‍: ഹനീഫ്, അശ്‌റഫ്, ഖമറുദ്ദീന്‍, അശ്കര്‍, സിദ്ദീഖ് (ഇരുവരും ഗള്‍ഫില്‍), റുഖിയ, മറിയം, മൈമൂന, സകീന, ആയിഷ.
No comments