Breaking News

പരപ്പയിലെ കോവിഡ്കെയർ സെൻ്ററിലേക്ക് ഓക്സിമീറ്ററുകൾ സംഭാവന ചെയ്ത് വെള്ളരിക്കുണ്ട് 'ടീം ഏ.കെ.ജി നഗർ' കൂട്ടായ്മ


വെള്ളരിക്കുണ്ട്: പരപ്പ കോവിഡ് കെയർ കേന്ദ്രത്തിലേക്ക് ഓക്സിമീറ്ററുകൾ സംഭാവന ചെയ്ത് വെള്ളരിക്കുണ്ട് 'ടീം ഏ.കെ.ജി നഗർ' കൂട്ടായ്മ. 

കഴിഞ്ഞ ദിവസം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി പരപ്പ കോവിഡ് കെയർ സെൻ്ററിലെ രോഗികൾക്ക് ഓക്സിമീറ്റർ, ഓക്സിജൻ സിലണ്ടർ, തെർമോസ്കാനർ എന്നിവ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് 'ടീം ഏകെജി കൂട്ടായ്മ' ഓക്സിമീറ്ററുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്.


 'ടീം ഏ.കെ.ജി' പ്രതിനിധികളായ മണികണ്ഠൻ പുല്ലായ്ക്കൊടി, രഘുവരൻ എസ്.കെ, സുകുമാരൻ എം.കെ, മഹേഷ്.പി,ചന്ദ്രു എന്നിവർ ചേർന്ന് 

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിക്ക് ഓക്സിമീറ്ററുകൾ കൈമാറി.

വൈസ് പ്രസിഡണ്ട് ടി.പി ലത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ,  പരപ്പ കോറൻ്റൈൻ കേന്ദ്രം കൺവീനർ ഏ.ആർ രാജു, തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ് - ഡെങ്കു കാലഘട്ടത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി സമൂഹത്തിൽ സജീവ ഇടപെടൽ നടത്തിവരുന്ന "ടീം ഏ.കെ.ജി" കൂട്ടായ്മ പ്രവർത്തകരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി പറഞ്ഞു.

കോവിഡ് പ്രതിരോധ ഭാഗമായി അണുനശീകരണം, ഡെങ്കിപ്പനി പ്രതിരോധ ഭാഗമായി ഫോഗിംങ് എന്നീ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ 'ടീം എകെജി' ഏറ്റെടുത്ത് നടത്തിയിരുന്നു.

No comments