Breaking News

രാജീവ്ഗാന്ധി രക്തസാക്ഷി ദിനത്തിൽ 100 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കള്ളാർ പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റി


രാജപുരം: കള്ളാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കോൺഗ്രസ്  കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മുൻ പ്രധനമന്ത്രി രാജിവ് ഗാന്ധിയുടെ രക്തസക്ഷി ദിനത്തിൽ 100 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  ഷാജി ചാരാത്ത് അനുസ്മരണ പ്രഭാഷണം നടത്തി ബി. അബ്ദുള്ള അധ്യക്ഷത വഹിച്ചു അശ്വിൻ സ്വാഗതവും ഗോപി, മൻസൂർ, കൃഷ്ണൻ, നൗഷാദ് ചുള്ളിക്കര, നാരായണൻ,ജോബിൻ, ഷമ്മാസ് എന്നിവർ സംസാരിച്ചു. രതീഷ് ചീമുള്ളടക്കം  നന്ദി പറഞ്ഞു

No comments