കാസര്‍കോട് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്
കാസര്‍കോട്: മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. കാസര്‍കോട് ജില്ലയുടെ ചുമതല മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനാണ്. കോഴിക്കോട് സൗത്തില്‍ നിന്നും വിജയിച്ച അഹമ്മദ് ദേവര്‍ കോവില്‍ രണ്ടാം പിണറായി മന്ത്രി സഭയിലെ ഐ എന്‍ എല്‍ പ്രതിനിധിയാണ്. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവര്‍ കോവില്‍.കാസര്‍കോടിന് പുറമെ മന്ത്രിയില്ലാത്ത മറ്റൊരു ജില്ല വയനാടാണ്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിനാണ് വയനാടിന്റെ ചുമതല.
No comments