കാസര്‍കോട് ജില്ലയില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ 45 വയസ്സിന് മുകളില്‍ പായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ മെയ് 28 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ .കെ .ആര്‍ രാജന്‍ അറിയിച്ചു. മെയ് 28 ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ വെച്ച് കോവിഷില്‍ഡ് നല്കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക് സിനെടുക്കുന്ന മുഴുവന്‍ ആള്‍ക്കാരും cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ആരോഗ്യ സ്ഥാപനം;
ജില്ലാശുപത്രി കാഞ്ഞങ്ങാട്
ജനറല്‍ ആശുപത്രി കാസര്‍കോട്
താലൂക്ക് ആശുപത്രി തൃക്കരിപ്പൂര്‍
പി.എച്ച് സി ബന്തടുക്ക
പി.എച്ച്.സി അഡൂര്‍
എഫ്.എച്ച്. സി ആനന്ദാശ്രമം
പി എച്ച് സി ആരിക്കാടി
എഫ്.എച്ച്.സി ബയ്യാര്‍
പി എച്ച് സി ബെള്ളൂര്‍
എഫ് എച്ച് സി ചിറ്റാരിക്കല്‍
എഫ് എച്ച് സി,എണ്ണപ്പാറ
എഫ് എച്ച് സി കയ്യൂര്‍
No comments