കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് (കാരാട്ട്) കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു കാരാട്ട്, ഏ.കെ.ജി നഗർ, പന്നിത്തടം പ്രദേശങ്ങൾ പൂർണ്ണമായി അടച്ചിടും
വെള്ളരിക്കുണ്ട്: കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ കാരാട്ട് 37 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ വാർഡിലെ തോടംചാൽ ക്ലസ്റ്റർ ഒഴികെ കാരാട്ട്, ഏ.കെ.ജി നഗർ, പന്നിത്തം ക്ലസ്റ്ററുകൾ ഇന്ന് വൈകുന്നേരം 5 മണി മുതൽ കണ്ടയിൻറ്മെന്റ് സോണായി പ്രഖ്യാപിച്ച് സമ്പൂർണമായി അടച്ചിടാൻ ജില്ലാ കലക്ടർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി മേൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ബസ് ഗതാഗതമില്ലാത്ത എല്ലാ റോഡുകളും പോലീസിന്റെ സഹായത്തോടെ വൈകു: 5 മണിയോടെ ജാഗ്രതാ സമിതി അടച്ചിടും
ഈ പ്രദേശങ്ങളിലെ മുഴുവൻ ആളുകളും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. വീടുകളിൽ കഴിയുന്നവരും നിർബന്ധമായുംമാസ്ക് ധരിക്കുകയും സാനിടൈസർ ഉപയോഗിക്കുകയും വേണം.
പ്രദേശത്ത് നിന്നും ആരും പുറത്തേക്കോ, പുറത്ത് നിന്നും ആരും ഈ പ്രദേശങ്ങളിലേക്കോ പ്രവേശിക്കാൻ പാടില്ല -
ഇനിയൊരറിയിപ്പ് വരെ ഈ പ്രദേശങ്ങളിലെ എല്ലാവിധ കടകമ്പോളങ്ങളും രാവിലെ 8 മണി മുതൽ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവു
ഈ പ്രദേശത്തെ എല്ലാ വിധ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വെക്കണം.
ആരോഗ്യ പ്രവർത്തകർ , പോലീസ്, ജാഗ്രതാ സമിതി പ്രവർത്തകരുടെ നിർദ്ദേശങ്ങൾ എല്ലാവരും അംഗീകരിച്ച് നടപ്പിലാക്കണം
നിലവിൽ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച പത്താം വാർഡ് കൂരാംകുണ്ടിൽ 75 ഓളം കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ആവുള്ളകോട് കോളനി പരിപൂർണമായി അടച്ചിടും. കോളനിയിലെ വീടുകളിൽ നിന്നും ആരും പുറത്തിറങ്ങുകയോ അയൽ വീടുകളിലോ പോകരുത്. കോളനിക്കകത്ത് ആരും പ്രവേശിക്കരുത് . മരുന്ന്, ഭക്ഷ്യ സാധനങ്ങൾ മുതലായവ സന്നദ്ധ വളണ്ടിയർമാർ എത്തിക്കണം.
വാർഡിലെ മറ്റ് പ്രദേശങ്ങളിലെ സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ നിലനിർത്തി മറ്റ്
നിയന്ത്രണങ്ങൾ ഒഴിവാക്കി.
കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ച 12-ാം വാർഡ് പെരിയങ്ങാനത്തെ പട്ടികവർഗ്ഗ കോളനിയിൽ മുമ്പ് പ്രഖ്യാപിച നിയന്ത്രണങ്ങൾ അതേ പോലെ തുടരാൻ തീരുമാനിച്ചു. കാലിച്ചാൻ മരം ,പരപ്പ ജില്ലാ പഞ്ചായത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കച്ചവട സ്ഥാപനങ്ങൾ പകൽ 8 മണി മുതൽ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവു. വാർഡിലെ മറ്റ് ഭാഗങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഒഴികെയുള്ളവ പിൻവലിച്ചു.
കണ്ടയിൻമെന്റ് സോണായ 17-ാം വാർഡ് കിണാവൂരിൽ - കിണാവൂർ ഈസ്റ്റ് ക്ലസ്റ്റർ മാത്രം അട ച്ചിട്ട് പ്രാദേശിക കണ്ടെയിൻറ് മെന്റ് സോണാക്കാൻ തീരുമാനിച്ചു
കിണാവൂർ ഈസ്റ്റ് ക്ലസ്റ്ററിലേക്കുള്ള മുഴുവർ റോഡുകളും ക്ലസ്റ്റർ അതിർത്തിയിൽ വെച്ച് വാർഡ് ജാഗ്രതാ സമിതി അടച്ചിടണം. നിയന്ത്രണം കർശനമായി പാലിക്കണം, വാർഡിലെ മറ്റ് റോഡുകളിലെ ഗതാഗതം പുനസ്ഥാപിക്കവുന്നതാണ്.
ചോയ്യൻകോട്, നരിമാളം പ്രദേശങ്ങളിലെ കടകമ്പോളങ്ങളും , സ്ഥാപനങ്ങളും സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളനുസരിച്ച് പ്രവർത്തിക്കാവുന്നതാണെന്ന് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിക്കുന്നു.
No comments