കൊവിഡാനന്തര ഹോമിയോ സ്പെഷ്യൽ ക്ലിനിക് കളനാട് ഗവ:ഹോമിയോ ആശുപത്രിയിൽ തുടങ്ങി
കാസർഗോഡ്: കളനാട് ഗവ: ഹോമിയോ ആശുപത്രിയിൽ കൊവിഡ് നെഗറ്റീവ് ആയ രോഗികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും സ്പെഷ്യൽ ക്ലിനിക്ക് പ്രവർത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഷ്റഫ് അലി അദ്യക്ഷത വഹിച്ചു. കാസർഗോഡ് ഡിഎംഒ ( ഹോമിയോ) ഡോ.ഐ.ആർ അശോക് കുമാർ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന അബ്ദുള്ള, സമീമ അൻസാരി, അഷ്‌റഫ് കർള, കലാഭവൻ രാജു, ബദറുൽ മുനീർ ,ഹനീഫ, ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ജാനകി, ഓർത്തോ സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.എം.എസ് ഷീബ എന്നിവർ ആശംസ അർപ്പിച്ചു ആശുപത്രി സൂപ്രണ്ട് ഡോ.സലീന കെ.കെ സ്വാഗതം പറഞ്ഞു. ധന്യ നന്ദി പറഞ്ഞു
No comments