Breaking News

ഡങ്കിപ്പനിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖയായി


കരിന്തളം: കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗവും പഞ്ചായത്ത് ജാഗ്ര സമിതി കോർ ടീം യോഗവും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പുതിയ വെല്ലുവിളിയായ ഡങ്കു , എലിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസ്ഥാന-ജില്ലാ ആരോഗ്യവകുപ്പുകളുടെ നിർദ്ദേശങ്ങൾ പഞ്ചായത്തിൽ  നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് താഴെ പറയുന്ന തീരുമാനങ്ങളെടുത്തു. അവനടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിക്കുന്നു.


വാർഡിലെ ജാഗ്രത സമിതിക്ക് കീഴിലെ ഓരോ  ക്ലസ്റ്ററും ശരാശരി 20 വീടുകൾ വീതം ലഘു ക്ലസ്റ്ററുകൾ / സ്ക്വാഡുകളായി രൂപീകരിക്കുക . താൽക്കാലിക കൺവീനറെ തെരഞ്ഞെടുക്കുക.

( ജാഗ്രത സമിതി മെമ്പർ , വളണ്ടിയർമാർ , കുടുംബശ്രീ സെക്രട്ടറി , പ്രസിഡൻറ്, ആരോഗ്യ വളണ്ടിയർമാർ, ഇവർ ഏതുമാകാം.) 


മേൽപ്പറഞ്ഞ സ്കോഡിലെ കൺവീനറും ഒന്നോ രണ്ടോ ജാഗ്രതാസമിതി മെമ്പർമാരും ജൂൺ 2,3 തീയതികളിൽ ഗൃഹസന്ദർശനം നടത്തി ഡെങ്കിപ്പനി , എലിപ്പനി എന്നിവക്കെതിരെ ബോധവൽക്കരണം നടത്തണം.

 

ജൂൺ 4,5,6 തീയതികളിൽ ജനകീയ പങ്കാളിത്തത്തോടെ മുഴുവൻ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റബ്ബർ, കവുങ്ങ് തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം നടത്തണം . മുഴുവൻ ജനപ്രതിനിധികളും പഞ്ചായത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ നേത്യത്വം നൽകണം.


ജൂൺ 6 മുതൽ എല്ലാ ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കണം. അന്ന് വൈകുന്നേരം 6 മണിക്ക് എല്ലാ പുരയിടങ്ങളിലും, വ്യാപാര - സ്ഥാപന പരിസരങ്ങളിലും മറ്റിടങ്ങളിലും " അപരാജിത - ആയുർവേദ ധൂമ ചൂർണം " പോലുള്ള കൊതുക നശീകരണ സാമഗ്രികൾ ഉപയോഗിച്ച് പുകയിടാൻ ശ്രദ്ധിക്കണം.


ഓരോ ക്ലസ്റ്റർലെയും നോഡൽ ഓഫീസർമാർ കൺവീനർമാർ കൊതുകു നശീകരണ പ്രവർത്തികൾ മോണിറ്ററിങ് ചെയ്യണം.

ജാഗ്രതാ സമിതിയുടെ  നിർദ്ദേശത്തോട് സഹകരിക്കാത്ത തോട്ടം ഉടമകളുടെയും വീട്ടുകാരുടെയും പേരുവിവരം കൺവീനർമാർ നോഡൽ ഓഫീസറെയും, ആരോഗ്യ പ്രവർത്തകരെയും അറിയിക്കേണ്ടതാണ്.


പരിപാടിയുടെ വാർഡ് തല ഉൽഘാടനം 6ന് രാവിലെ നടത്താൻ കഴിയണം. എല്ല സ്ക്വാഡുകളുടെയും ഫോട്ടോയും , ചെറു വീഡിയോകളും പിടിക്കണം.


പരിപാടിക്ക് നല്ല പ്രചരണം നൽകണം.


ശുചീകരണയത്നത്തിൽ പ്രദേശത്തെ ക്ലബ്ബുകൾ, വായനശാലകൾ, കുടുംബശ്രീകൾ , പുരുഷ സംഘങ്ങൾ, യുവജന-മഹിളാ - ന്നദ്ധ സംഘടനകൾ, ക്ഷേത്ര - ആചാരസ്ഥാനങ്ങൾ, പള്ളികമ്മറ്റികൾ  ഊരുക്കൂട്ടങ്ങൾ തുടങ്ങിയ എല്ലാവരെയും ആൺ-പെൺ ഭേദമില്ലാതെ സഹകരിപ്പിക്കാൻ ശ്രമിക്കണം


എല്ലാ ക്ലസ്റ്ററുകളിലും പ്രതിരോധ മരുന്ന് നൽകാനും , ബോധവൽകരണ പരപാടികൾ നടത്താനും ആവശ്യമായത് ചെയ്യണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവിയും സെക്രട്ടറി മനോജ് എന്നിവർ അറിയിക്കുന്നു.

No comments