Breaking News

മലയോരത്തെ BSNL ടവറുകൾ പ്രവർത്തനക്ഷമമാക്കുക; പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പാണത്തൂർ ടെലിഫോൺ എക്സേഞ്ചിന് മുന്നിൽ നിൽപ്പ് സമരം നടത്തി


പനത്തടി: മലയോര മേഖലയിൽ ബി.എസ്.എൻ.എൽ ടവറുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക. മുഴുവൻ സമയം ഇൻറർനെറ്റ് സംവിധാനം ലഭ്യമാക്കുക, സ്വകാര്യ കമ്പിനികളെ സഹായിക്കുന്ന ബി.എസ്.എൻ.എൽ അധികൃതരുടെ നിലപാട് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി പാണത്തൂർ ടെലിഫോൺ എക്സേഞ്ച് ഓഫീസിനു മുമ്പിൽ നില്പ് സമരം നടത്തി. പ്രസിഡൻറ് ജോണി തോലംപുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.ജെ.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. എസ്. മധുസൂദനൻ ,സണ്ണി ഇലവുങ്കൽ, പി.യോഗേഷ് കുമാർ എന്നിവർ നേതൃത്വം നല്കി.

No comments