മഹാമാരിക്കാലത്ത് മനുഷ്യത്വത്തിൻ്റെ മാതൃക തീർത്ത് പരപ്പയിലെ കെട്ടിട ഉടമ ലോക്ഡൗൺ മൂലം തുറക്കാൻ കഴിയാത്ത കടമുറികളുടെ വാടക പൂർണ്ണമായും ഒഴിവാക്കി
പരപ്പ: ലോക്ക് ഡൗണും മഹാമാരിയും മൂലം കട തുറക്കാൻ പറ്റാതെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ആശ്വാസമേകി പരപ്പയിലെ കെട്ടിട ഉടമ. 4 കടമുറികളുടെ മെയ് മാസത്തെ വാടക പൂർണ്ണമായും ഒഴിവാക്കി.
താഴെ പരപ്പയിലെ കാദിസിയ ബിൽഡിംഗ് ഉടമ നാസർ കമ്മാടമാണ് കട തുറക്കാൻ കഴിയാതെ കടക്കെണിയിലായ വ്യാപാരികൾക്ക് കൈത്താങ്ങായത്.
കഴിഞ്ഞ വർഷത്തെ ലോക് ഡൗൺ കാലത്തും ഇദ്ദേഹം തൻ്റെ ബിൽഡിംഗിലെ കടമുറികളുടെ വാടക ഒഴിവാക്കി നൽകിയിരുന്നു. സാഹചര്യം അനുവദിക്കുമെങ്കിൽ മറ്റുള്ള കെട്ടിട ഉടമകൾക്കും അനുകരണീയമായ ഒരു മാതൃകാ പ്രവർത്തനമാണ് നാസർ കമ്മാടം ചെയ്തത്
No comments