ബളാൽ പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് വീടുകളിലെത്തി കോവിഡ് വാക്സിൻ നൽകും കൂട്ടക്കളത്തെ കിടപ്പുരോഗി പുത്തരിച്ചിയുടെ വീട്ടിലെത്തി ആദ്യ ഡോസ് വാക്സിൻ നൽകി
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കിടപ്പിൽ കഴിയുന്ന രോഗികൾക്ക് അവരവരുടെ വീടുകളിൽ ചെന്ന് കോവിഡ് വാക്സിൻ നൽകുന്ന പ്രവർത്തനത്തിന് തുടക്കമായി.
തിങ്കളാഴ്ച്ച കൂട്ടക്കളം പട്ടികവർഗ്ഗ കോളനിയിൽ കിടപ്പിൽ കഴിയുന്ന പരേതനായ വില്യാട്ട് വീട്ടിൽ കണ്ണന്റെ ഭാര്യ അറുപതുകാരിയായ പുത്തരിച്ചിക്ക് വീട്ടിലെത്തി ആദ്യ ഡോസ് വാക്സിൻ നൽകി.
പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തീർത്തും കിടപ്പിൽ കഴിയുന്ന ആളുകൾക്ക് മാത്രമാണ് കോവിഡ് വാക്സിൻ വീട്ടിൽ എത്തി നൽകുന്നത്
ഏകദേശം നൂറോളം കിടപ്പ് രോഗികൾബളാൽ പഞ്ചായത്ത് പരിധിയിൽ ഉണ്ട്. ഇവർക്കെല്ലാം അവരവരുടെ വീടുകളിൽ എത്തി കോവിഡ് വാക്സിൻ നൽകും.
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം,മെഡിക്കൽ ഓഫീസർ ഡോ. എസ്. എസ്. രാജശ്രീ,ആരോഗ്യ പ്രവർത്തകരായ അജിത് സി. ഫിലിപ്പ്, സുജിത് കുമാർ, ഏലിയാമ്മ വർഗീസ്, ജെസ്സി, പാലിയേറ്റിവ് നേഴ്‌സ് ബിന്ദു,വാർഡ് മെമ്പർ വിഷ്ണു കെ. എന്നിവർ നേതൃത്വം നൽകി.
No comments