ഈസ്റ്റ്എളേരി ബളാൽ ഗ്രാമപഞ്ചായത്തുകൾക്ക് ഓക്സീമീറ്ററുകൾ നൽകി സ്കൗട്ട് ഗൈഡ് അധ്യാപകർ
ചിറ്റാരിക്കാൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാഷ് ഡ്യൂട്ടി ചെയ്യുന്നതോടൊപ്പം സ്കൗട്ട് ഗൈഡ് അധ്യാപകർ കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷൻ്റെ ഓക്സീമീറ്റർ ചലഞ്ചിൽ പങ്കാളികളായി.ഭാരത്കൗട്ട്സ് & ഗൈഡ്സ് ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ ആദ്യപടിയായി ഈസ്റ്റ് എളേരി, ബളാൽ ഗ്രാമ പഞ്ചായത്തുകൾക്കാണ് ഓക്സീമീറ്ററുകൾ നൽകിയത്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ജില്ലാ ഡിസ്ട്രിക് കമ്മീഷണർ തെരേസ സി.വി ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കലിന് ഓക്സീമീറ്റർ കൈമാറി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി, വാർഡ് മെമ്പർ വിനീത് റ്റി ജോസഫ്, ഉപജില്ലാ സെക്രട്ടറി ജിജോ പി ജോസഫ്, ഗൈഡ് ക്യാപ്റ്റൻമാരായ ശശികല റാണി, സോണിയ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ബളാൽ ഗ്രാമ പഞ്ചായത്തിൽ ചിറ്റാരിക്കാൽ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ജിജോ പി ജോസഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന് ഓക്സീമീറ്ററുകൾ കൈമാറി.ചടങ്ങിൽ ദീപ ജോസഫ് ,ഷിജി വരക്കാട്, ആമി പുല്ലാട്ട്, ആൻഡ്രൂസ് വട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു.
No comments