Breaking News

ബൈക്ക് അപകടത്തിൽപെട്ട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി മരണപ്പെട്ടു


തൃക്കരിപ്പൂർ : എടക്കാട്ട് ബൈപ്പാസ് ജംഗ്ഷന് സമീപം ബൈക്കും ആംബുലൻസും  കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഫാ സെന്ററിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ചാല ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ച തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി എ.പി.ശബീർ (41) ആണ് മരണപ്പെട്ടത്. ബൈക്ക് തെന്നിമാറി നിസ്സാര പരിക്ക് പറ്റിയ കാൽനടയാത്രക്കാരൻ എടക്കാട്ടെ പി.വി.അബൂബക്കറിനെ (ന്യൂ സ്റ്റാർ) ജിം കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

No comments