ജില്ലയിലെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കും; കൊറോണ കോർകമ്മറ്റി യോഗം
കാസർഗോഡ്: ജില്ലയിലെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കാൻ കൊറോണ കോർ കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. ഹാർബറുകൾ അടച്ചിടും. മീൻ പിടുത്തം അനുവദിക്കില്ല.അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് അടിയന്തിരമായി വിതരണം ചെയ്യും. അവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ശേഖരിക്കും.
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തരുത്. പരമാവധി അഞ്ച് തൊഴിലാളികളെ മാത്രമേ ഒരു പ്രവൃത്തി യിൽ ഒരു സ്ഥലത്ത് വിനിയോഗിക്കാൻ പാടുള്ളൂ. ബീഡി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും.
സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർപ്പാക്കും. പ്രവൃത്തി തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അനുവദിച്ച ആംബുലൻസുകളുടെ പ്രവർത്തനം നടപ്പിലാക്കും.
ജില്ലയിൽ ഒഴിവുള്ള
49 തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ ഇടപെടുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ യോഗത്തിൽ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാതല കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
No comments