Breaking News

ചെറുപുഴ പഞ്ചായത്തിന്റെ ആംബുലൻസ് ചലഞ്ചിനു വന്‍ സ്വീകാര്യത


ചെറുപുഴ: ചെറുപുഴ പഞ്ചായത്തല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ചെറുപുഴയിൽ ആരംഭിച്ച ആംബുലൻസ് ചലഞ്ചിനു സമൂഹത്തിൽ നിന്നു ലഭിക്കുന്നത് വൻ സ്വീകാര്യത. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു സാഹചര്യത്തിലാണു ജാഗ്രത സമിതി മുൻകൈയെടുത്ത് ആംബുലൻസ് വാങ്ങാൻ തീരുമാനിച്ചത്. ഇപ്പോൾ പഞ്ചായത്തിൽ 350 ലേറെ കോവിഡ് രോഗികൾ ചികിത്സയിലുണ്ട്.


അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം ലഭിക്കാതെ രോഗികളെ ആശുപ്രതികളിൽ എത്തിക്കാനാവാത്ത സ്ഥിതിയുണ്ടാകും. ഇതിനു ശാശ്വത പരിഹാരമായാണു സ്വന്തമായി ആംബുലൻസ് വാങ്ങാൻ തീരുമാനിച്ചത്. ഇതിനുള്ള ആദ്യ സംഭാവന സി.എസ്. മത്തായി പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറിനു കൈമാറി.സുമനസ്സുകളുടെ സഹായത്തോടെ എത്രയും വേഗ

ത്തിൽ ആംബുലൻസ് വാങ്ങാനാണു തീരുമാനം.ആംബുലന്‍സ് ചാലഞ്ച് പ്രഖ്യാപിച്ചതോടെ സഹായഹസ്തവുമായി ഇതിനകം തന്നെ ഒട്ടേറെ ആളുകൾ രംഗത്തു വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ

ആളുകൾ ധനസഹായം നൽകുമെന്നാണു കരുതുന്നത്. ജാഗ്രതാ സമിതിയുടെ ആംബുലൻസ് എന്ന

മോഹം പൂവണിഞ്ഞാൽ മലയോര മേഖലയിലെ നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമാകും.


ബന്ധപ്പെടേണ്ട നമ്പർ:


9495208802

കെ. എഫ്. അലക്സാണ്ടർ 

(പ്രസിഡന്റ്‌, ഗ്രാമപഞ്ചായത്ത്‌), 9744344018

ബാബുരാജ്

(സെക്രട്ടറി, ഗ്രാമപഞ്ചായത്ത്‌), 9656886160

ലിജോ ജോൺ

(സന്നദ്ധ പ്രവർത്തകരുടെ പ്രതിനിധി)


No comments