ദ്യുതി കമ്മീഷൻ ചെയ്തു; ചെറുപുഴ ഭാഗത്തെ വെെദ്യുതി തടസത്തിന് പരിഹാരം
ചെറുപുഴ: ചെറുപുഴ സബ് സ്റ്റേഷനില്‍ നിന്നും പുതിയ 11 കെ.വി ചെറുപുഴ ടൗണ്‍ ഫീഡര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആശ കമ്മീഷന്‍ ചെയ്തു.
6 കി.മീ യുജി കേബിൾ സ്ഥാപിച്ച് നിലവിലുള്ള രാജഗിരി ഫീഡറിനെ വിഭജിച്ച് ചെറുപുഴ ടൗൺ ഫീഡറും പുളിങ്ങോം ഫീഡറുമാക്കി മാറ്റി.അതോടൊപ്പം ടൗണിലെ ഡബിൾ ഫീഡർ ഓവർ ഹെഡ് ലൈൻ മാറ്റി കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കലിലേക്ക് പ്രത്യേക യു.ജി കേബിളും സ്ഥാപിച്ചു. ചെറുപുഴ ടൗണിലെ വ്യാപാരികൾ കഴിഞ്ഞ വർഷം വൈദ്യുതി അദാലത്തിൽ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ഒരു കോടി 46 ലക്ഷത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കേബിൾ കമ്മീഷൻ ചെയ്തതോടെ വ്യാപാരമേഖലയിലെ വൈദ്യുതി തടസ്സങ്ങൾ ഇല്ലാതാകും. വെെദ്യുതി വിതരണ മേഖലയുടെ ആധുനികവത്കരണത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് ദ്യുതി.
അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സതി, അസി. എഞ്ചിനീയർ ശ്രീജിത്ത്,ശ്രീനിവാസൻ, ടോമി,കോൺട്രാക്റ്റർ ജോബി എൽദോ എന്നിവർ സന്നിഹിതരായി.
No comments