കോവിഡ് സഹായം നൽകാൻ വെസ്റ്റ്എളേരിയിലെ മംഗലംകളി കലാകാരനും
വെള്ളരിക്കുണ്ട് : കോവിഡ് രോഗ വ്യാപനവും ലോക് ഡൗൺ നിയന്ത്രണങ്ങളും മൂലം ദുരിത മനുഭവിക്കുന്ന പട്ടിക വർഗ്ഗ കോളനികളിൽ സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്താൻ മംഗലം കളി കലാകാരനും.
കേരള ഫോക് ലോർ അക്കാദമിയുടെ മംഗലം കളിക്കുള്ള യുവ പ്രതിഭാപുരസ്‌കാരം നേടിയ ഉമേഷ് മുടന്തേൻ പറയാണ് കോവിഡ് മൂലം ദുരിത മനുഭവിക്കുന്ന പട്ടിക വർഗ്ഗ കോളനികളിൽ ഭക്ഷണസാധനങ്ങളും മറ്റുമായി എത്തുന്നത്.
ഉമേഷിന്റെ സ്വന്തം സഥലമായ മുടന്തേൻ പാറയ്ക്കു പുറമെ മംഗലം കളിയിൽ ഉമേഷന്റെ ശിഷ്യമാരായുള്ള പനത്തടി. കള്ളാർ പഞ്ചായത്ത് കളിലും ഭക്ഷണ കിറ്റു കൾ നൽകി.
അരിക്കും പച്ചക്കറി സാധനങ്ങൾക്കും പുറമെ കപ്പ. ചക്ക. ചേന. ചേമ്പ് എന്നിവയും ഉമേഷ് നൽകി വരുന്നു.സ്വന്തം ഓട്ടോറിക്ഷയിലാണ് ഉമേഷ് സാധനങ്ങളുമായി എത്തുന്നത്..
ഇവയ്‌ക്കെല്ലാം പുറമെ ഓൺലൈനായി നാടൻ പാട്ടും ഈ മംഗലം കളി കലാകാരൻ പങ്കു വെക്കുന്നു..
വെസ്റ്റ് എളേരി മുടന്തേൻപാറ സ്വദേശിയായ ഉമേഷ് നാങ്ക ദ്രാവിഡകൾച്ചറൽ ഫോറം പ്രവർത്തകൻ കൂടിയാണ്.
No comments