Breaking News

കോവിഡ് പ്രതിരോധ പ്രവർത്തനം; ചിറ്റാരിക്കാൽ പോലീസിനും ആരോഗ്യ പ്രവർത്തകർക്കും വൈസ്മെൻസ് ഇന്റർനാഷണലിന്റെ സഹായഹസ്തം

ചിറ്റാരിക്കാൽ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യ പ്രവർത്തകർക്കും, പോലീസിനും സഹായ ഹസ്തവുമായി വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ക്റ്റ് സിക്സ് മുൻപോട്ട് വന്നു.  ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലും ,ഈസ്റ്റ് എളേരി കുടുബാരോഗ്യ കേന്ദ്രത്തിലുമാണ് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ സാനിറ്റൈസറും, എൻ നൈന്റി ഫൈവ് മാസ്ക്കും, ഗ്ലൗസ്റ്റുമൊക്കെ നൽകി പിന്തുണ നൽകിയത്. വൈസ്മെൻ ഇന്റർനാഷണൽ ട്രഷറർ ടി.എം ജോസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഡിസ്ട്രിക്കറ്റ് സിക്സ് ഗവർണർ തങ്കച്ചൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെബർ അഡ്വ. ജോസഫ് മുത്തോലിൽ , ജോർജുകുട്ടി കരിമഠം, ഷിജിത്ത് കുഴുവേലിൽ, സിജു പനച്ചിക്കര , ബെന്നി ചെബേരി  എന്നിവർ നേതൃത്വം നൽകി.  പി എച്ച് സി യിൽ  ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസനും, പോലീസ് സ്റ്റേഷനിൽ എസ് ഐയും സാധനങ്ങൾ ഏറ്റുവാങ്ങി. 

No comments