Breaking News

പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി കോവിഡ് ബാധിച്ചു മരിച്ചു ഇവരുടെ ഭർത്താവ് ഒരാഴ്ച മുമ്പ് കോവിഡ് ബാധിതനായി മരിച്ചിരുന്നു


പനത്തടി:​ പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി കോട്ടപ്പാറയിലെ അർച്ചന (35) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മംഗലാപുരം യുണിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലയിരുന്നു. ഭർത്താവ് ശിവകുമാർ ഒരാഴ്ച മുമ്പ് പെരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പനത്തടി സർവ്വീസ്  ബാങ്കിൻ്റെ പുടംങ്കല്ല് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരിയാണ്. ദു:ഖ സൂചകമായി ബാങ്കിൻ്റെ എല്ലാ ശാഖകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.

No comments