Breaking News

കോവിഡ്നെഗറ്റീവായ വീട്ടുകളിൽ അണുനശീകരണ പ്രവർത്തനവുമായി കാലിച്ചാനടുക്കം പീപ്പിൾസ്ക്ലബ്ബ് പ്രവർത്തകർ


അടുക്കം: കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുമായി കാലിച്ചാനടുക്കം പ്രദേശത്തെ കോവിഡ് നെഗറ്റീവ് വീടുകളിൽ അണുനശീകരണ പ്രവർത്തനവുമായി  പീപ്പിൾസ് ക്ലബ്ബ് പ്രവർത്തകർ . സേവനനിരതമായത്. വീടുകളിൽ അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളുടെ ഉത്ഘാടനം 13 വാർഡ് മെമ്പർ ശ്രീമതി. നിഷ അനന്തൻ നിർവ്വഹിച്ചു.

രജീഷ് എം.കെ., അനീഷ് കുമാർ.എം., വിനോദ് കുമാർ.കെ. അനന്തൻ എം.വി , കലേഷ്, അനിരുദ്ധ്  , മാഷ് നോഡൽ ഓഫീസർ ബിജു തോമസ് പുതുമന എന്നിവർ നേതൃത്വം നൽകി.

No comments