Breaking News

കോവിഡ് ബാധിത ആദിവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി തായന്നൂർ വേങ്ങച്ചേരി ഊരു നിവാസികൾ



തായന്നൂർ: കോടോം ബേളൂർ പഞ്ചായത്തിലെ 17-ാം വാർഡിലെ കല്ലുവളപ്പ് ഊരിനെ കോവിഡ്  തളർത്തിയപ്പോൾ കോവി ഡ് ബാധിതരായ 16 കുടുംബങ്ങൾക്ക് സഹായവുമായി 14-ാമത്തെ വാർഡിലെ കുടുംബശ്രീ, സ്വയം സഹായ സംഘം പ്രവർത്തകർ.

  വേങ്ങച്ചേരി ഊരിലെ മാർഗ്ഗ, ഐശ്വര്യ, അക്ഷയ കുടുംബശ്രീ പ്രവർത്തകരും നന്മ പുരുഷ സ്വയം സഹായ സംഘവും കൈകോർത്താണ് കല്ലുവളപ്പ് ഊരിൽ അരി, പച്ചക്കറി, ബേക്കറി ഇനങ്ങൾ അടങ്ങുന്ന ഭക്ഷണ കിറ്റ് എത്തിച്ചത്.

    കുടുംബശ്രീ ആനിമേറ്റർ വി.രാധിക, അക്ഷയ കുടുംബശ്രീ ഭാരവാഹി രാധാമണി ചന്ദ്രൻ , മാർഗ്ഗ കുടുംബശ്രീ പ്രസിഡണ്ട് ധന്യ, ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുജാത ബാബു, നന്മ സ്വയം സഹായ സംഘം ഭാരവാഹി വി. രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ വാർഡ് കൺവീനർ മധു നർക്കലയ്ക്ക് കൈമാറി.

No comments