Breaking News

കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം; FSETO പരപ്പയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


പരപ്പ: രാജ്യത്തിന്റെ സമ്പത്തും പ്രകൃതി വിഭവങ്ങളും വൻകിട മുതലാളിമാർക്ക് കുത്തിക്കവരാൻ ഒത്താശ ചെയ്യുന്ന നവലിബറൽ നയങ്ങളുടെ  വാഴ്ചയാണ് ഇന്ത്യയിൽ നടക്കുന്നത്. ജീവനും ജീവിതവും അരക്ഷിതമായ മഹാമരിക്കാലത്ത് രക്ഷയാകേണ്ട കേന്ദ്ര സർക്കാർ ജനദ്രോഹനയങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ കൂടുതൽ ശിക്ഷിക്കുകയാണ്. 

      പെട്രോളിനും, ഡീസലിനും, പാചകവാതകത്തിനും അനുദിനം വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. സാർവ്വത്രികവും സൗജന്യവുമായ നൽകേണ്ട   കോവിഡ് പ്രതിരോധവാക്‌സിന് കൊള്ളവില ഈടാക്കുന്നതിന് ഒത്താശ ചെയ്യുന്നു. ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത, ഫെഡറലിസം,  എന്നിവയെല്ലാം തകർത്തെറിയുകയാണ് കേന്ദ്രസർക്കാർ. 

    രോഗവ്യാപനം തടയാനേർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രതിഷേധങ്ങളുയർത്താൻ പരിമിതിസൃഷ്ടിക്കുന്നുണ്ടെങ്കിലും എങ്ങും പ്രക്ഷോഭങ്ങൾ ഉയരുകയാണ്. കർഷകരും - തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും അണിനിരക്കുന്ന സമരങ്ങളാൽ രാജ്യത്തെ വീടുകളും തെരുവുകളും പണിയിടങ്ങളും മുഖരിതമാകുമ്പോൾ കേന്ദ്രസർക്കാർ അവ കണ്ടില്ലെന്ന് നടിക്കുകയാണ്.ഇതിനെ ചെറുക്കാൻ ഐക്യം വിപുലീകരിച്ച് സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത് തിരിച്ചറിഞ്ഞ് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും  കർഷക-തൊഴിലാളി സംഘടനകൾ നടത്തുന്ന  രാജ്യവ്യാപക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും 2021 മെയ് 26 ന് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ  സംഘടിപ്പിച്ചു.  പരപ്പ ബ്ലോക്ക് പഞ്ചായത്ത്  അങ്കണത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മയ KSTA ജില്ലാ പ്രസിഡണ്ട് ഏ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.

വി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.


 പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക

  നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക


 കാർഷിക നിയമം പിൻവലിക്കുക


തൊഴിൽ നിയമഭേദഗതി പിൻവലിക്കുക


 കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക 

 ഇന്ധനവിലവർദ്ധനവ് പിൻവലിക്കുക

 പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക

പൊതു ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുക

 എല്ലാവർക്കും സൗജന്യമായ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ ലഭ്യമാക്കുക

    തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌കൊണ്ടാണ് കോവിഡ് മാനദണ്ഡം പാലിച്ച്  പ്രതിഷേധ കൂട്ടായ്മ സംഘടിപിച്ചത്

No comments