Breaking News

വീട്ടിൽ തന്നെ എങ്ങനെ കോവിഡ്-19 നിയന്ത്രിക്കാം



1⃣  സാധ്യമെങ്കിൽ 10 ദിവസം എങ്കിലും ശുചിമുറിയോടുകൂടിയ പ്രത്യേകമായ ഒരു മുറിയിൽ താമസിച്ച് ആളുകളോട് ഇടപഴകാതെ സൂക്ഷിക്കുകയും വിശ്രമിക്കുകയും ചെയ്യുക.

📍 വിശ്രമിക്കൂ, സമാധാനമായിരിക്കൂ, വിശ്രമിക്കൂ, സമാധാനമായിരിക്കൂ.

📍 പുസ്തകങ്ങൾ വായിച്ചോ ടി വി ഷോകൾ കണ്ടോ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വീഡിയോ കോളുകൾ ചെയ്തോ നിങ്ങളുടെ മനസ് വ്യാപൃതമാക്കി വയ്ക്കുക.

📍 നിങ്ങൾക്ക് കുഴപ്പമില്ല എന്ന് തോന്നുന്നുവെങ്കിൽ ചെറിയ രീതിയിൽ വ്യായാമവും ചെയ്യാവുന്നതാണ്.


2⃣ വാതിൽ തുറക്കുമ്പോഴെല്ലാം വായും മൂക്കും മൂടുന്നവിധം മൂന്നു ലയറുകൾ ഉള്ള മാസ്ക് ധരിക്കുക. നിങ്ങളുടെ മുറിയിൽ കയറുന്നവരും മാസ്ക് ധരിക്കണം. എട്ടുമണിക്കൂർ  ഉപയോഗിച്ച മാസ്ക് കളയണം. 


3⃣ സാധ്യമെങ്കിൽ വായുസഞ്ചാരത്തിനായി ജനലുകൾ  തുറന്നിടുക.


4⃣ കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. അണുനാശിനി അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുറി സ്വയം വൃത്തിയാക്കുക.

 

No comments