Breaking News

സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ചിൻ്റെ പച്ചക്കറി കിറ്റ് വിതരണം തുടരുന്നു ഏറാംചിറ്റ കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു


വെള്ളരിക്കുണ്ട്: ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്ക് സിപിഐഎം വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള പച്ചക്കറി കിറ്റ് വിതരണം തുടരുന്നു. വെള്ളരിക്കുണ്ട് എറാൻചിറ്റ കോളനിയിലെ ഇരുപത്തിയഞ്ചോളം പട്ടിക വർഗ കുടുംബങ്ങൾക്ക് ഇന്ന്

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം വിതരണോദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മെമ്പർമാരായ, ചാക്കോ പി ടി, സുകേഷ്  വി.എസ്‌, രാജീവ്.ആർ, സുമേഷ്.പി ആർ, നിജിത്ത് പി.എസ്‌, എന്നിവർ നേതൃത്വം നൽകി.

No comments