Breaking News

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുപ്പത് അംഗങ്ങളുള്ള ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചതായി ജില്ലാ കളക്ടർ



അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ വകുപ്പിൻ്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ  കാസർകോട് ജില്ലയിൽ അതീവ ജാഗ്രത പുലർത്തി വരികയാണെന്നും മുപ്പത് അംഗങ്ങളുള്ള ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ.ഡി. സജിത് ബാബു അറിയിച്ചു. നാലു മീറ്റർ വരെ തിരമാല ഉയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനവാസ മേഖല ഉൾപ്പെടുന്ന മുസോഡി, ചേരങ്കൈ, കാപ്പിൽ, അഴിത്തല തൈക്കടപ്പുറം തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ റവന്യു, ഫിഷറീസ്, തീരദേശ പോലീസ് എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും നിർദ്ദേശം നൽകി.നാല് താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾൾ റൂം തുറന്നിട്ടുണ്ട്. കളക്ടറേറ്റിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ പോലീസ്, ഫയർഫോഴ്സ് എന്നിവയ്ക്കും നിർദ്ദേശം നൽകി.

No comments