ഈസ്റ്റ് എളേരി പഞ്ചായത്തിന് കെഎസ്ടിഎ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റി ഓക്സിമീറ്ററുകൾ നൽകി
ചിറ്റാരിക്കൽ : ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് കെ എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റി പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു . സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്തുകൾക്കും ഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്റർ കൈമാറുന്നതിൻ്റെ ഭാഗമായാണിത്. ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ പഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് പന്തമാക്കലിന് കൈമാറിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പ്രമോദ് കുമാർ എം വി അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ഫിലോമിനാ ജോണി , മെഡിക്കൽ ഓഫീസർ സൂര്യാരാ ഘവൻ , ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസൻ ,ഡെറ്റി ഫ്രാൻസിസ് , ജിജി കമ്പല്ലൂർ , ജിജി തച്ചാറു കുടി , പ്രശാന്ത് പാറേക്കുടി , ഷേർലി ചീങ്കല്ലേൽ , ജിജോ പി ജോസഫ് , ബൈജു കെ പി ,പ്രസാദ് എം കെ , ബിജു എം എന്നിവർ സംസാരിച്ചു.
No comments