Breaking News

ഞങ്ങളുണ്ട് നിങ്ങളോടൊപ്പം; ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി നിയമസഭാ പ്രമേയം തിങ്കളാഴ്ച




തിരുവനന്തപുരം | ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരാന്‍ തീരുമാനം. കാര്യോപദേശക സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രമേയത്തെ പിന്തുണക്കും.

ഈമാസം 14 വരെ തീരുമാനിച്ചിരുന്ന നിയമസഭാ നടപടികള്‍ പത്ത് വരെയാക്കി ചുരുക്കാനും യോഗത്തില്‍ ധാരണയായി.



No comments